സമാഷ്‌വാദി പാര്‍ട്ടി നേതാവിനെ മരിച്ച നിലയില്‍ കണ്‌ടെത്തി

single-img
22 April 2014

SPസമാജ്‌വാദി പാര്‍ട്ടി യുവനേതാവ് അനില്‍ യാദവ് (28) നോയിഡയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്‌ടെത്തി. മരണകാരണം അറിവായിട്ടില്ല. അതേസമയം സംഭവം കൊലപാതകമാണെന്ന ആരോപണവുമായി നേതാവിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. ഫ്‌ളാറ്റിലെ ഒരു യുവതിയും മറ്റൊരാളുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഹെനാ ഖാന്‍ എന്ന യുവതിയെ സംഭവത്തിന് ശേഷം കാണാനില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.