മുന്‍ തിരുവിതാംകൂര്‍ മഹാരാജാവ് പത്മനാഭസ്വാമി പ്രതിഷ്ഠയുടെ ചിത്രങ്ങള്‍ വിദേശത്ത് വിറ്റഴിച്ചതായി വെളിപ്പെടുത്തല്‍

single-img
21 April 2014

sree-padmanabhaswamy-temple-thiruvananthapuramമുന്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ പത്മനാഭസ്വാമി പ്രതിഷ്ഠയുടെ ചിത്രങ്ങള്‍ വിദേശത്ത് വിറ്റഴിച്ചെന്ന വെളിപ്പെടുത്തലുമായി തിരുവനന്തപുരത്തെ പ്രമുഖ സ്റ്റുഡിയോ ഉടമ രംഗത്തെത്തി. വാര്‍ത്താ രപാധാന്യം നേടിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വര്‍ണ നിലവറയുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു പിന്നാലെയാണ് ക്ഷേത്രത്തെയും രാജകുടുംബത്തേയും സംബന്ധിക്കുന്ന നിരവധി വെഌപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്.

ശ്രീപത്മനാഭ സ്വാമി പ്രതിഷ്ഠയുടെ യഥാര്‍ഥ ഫോട്ടോ എടുക്കാന്‍ ആരെയും അനുവദിക്കാറില്ല. എന്നാല്‍ ഒരു മുന്‍ തിരുവിതാംകൂര്‍ രാജാവ് ഈ ഫോട്ടോയെടുത്ത് മാറ്റങ്ങള്‍ വരുത്തി വിദേശത്ത് വിറ്റഴിക്കുകയായിരുന്നു. കൂടാതെ ഫോട്ടോയില്‍ മാറ്റംവരുത്തിയ കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് രാജകുടുംബം എടുത്തുകൊണ്ടുപോയതായും ഫോട്ടോയെടുത്ത സ്റ്റുഡിയോ ഉടമ ആരോപിക്കുന്നു.

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജ്വല്ലറിയിലേക്കു സ്വര്‍ണം മണ്ണില്‍ കലര്‍ത്തി ലോറികളില്‍ കൊണ്ടുപോയി എന്നു
കൊട്ടാരത്തിലെ സ്വര്‍ണപ്പണിക്കാരനായ രാജുവും നേരത്തെ ആരോപണം ന്നയിച്ചിരുന്നു. എന്നാല്‍ അമിക്കസ് ക്യൂറിയുടെ പരാമര്‍ശങ്ങള്‍ പുറത്തുവന്നശേഷം മാധ്യമങ്ങള്‍ രാജുവിനെ ബന്ധപ്പെട്ടപ്പോള്‍ അമിക്കസ്‌ക്യൂറിയുടെ പരാമര്‍ശങ്ങള്‍ തെറ്റാണെന്നാണ് രാജു പറഞ്ഞത്. രാജുവിന്റെ മാറ്റിപ്പറച്ചില്‍ ഇതു പുറത്തുനിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണെന്നുള്ള ആരോപണവും ഉയരുന്നുണ്ട്.

രാജകുടുംബത്തിന്റെ ക്ഷേത്രത്തില്‍ നിന്നുള്ള സ്വര്‍ണക്കടത്തിനെ എതിര്‍ക്കുകയും ഇതിനെതിരേ പരാതി നല്‍കുകയും ചെയ്ത യുവാവിനെതിരെ ആസിഡ് ആക്രമണം നടത്തിയതും ഇടക്കാലത്ത് വിവാദമായിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 23നു സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ ആരോപണങ്ങള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം അമിക്കസ് ക്യൂറി മുന്നോട്ടുവയ്ക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.