ക്വലാലംപൂർ -ബംഗലൂർ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്‌-192 വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന്‌ തിരിച്ചിറക്കി

single-img
21 April 2014

malaക്വലാലംപൂരില്‍ നിന്ന്‌ ബംഗലൂരുവിലേക്ക്‌ പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്‌-192 വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന്‌ തിരിച്ചിറക്കി. വിമാനത്തില്‍ 159 യാത്രക്കാരും ഏഴ്‌ ജീവനക്കാരുമുള്‍പ്പെടെ 166 പേരുണ്ടായിരുന്നു. ഇന്നലെ രാത്രി ക്വലാലംപൂരില്‍ നിന്ന്‌ പുറപ്പെട്ട വിമാനം യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തിരിച്ചുവിടുകയായിരുന്നു.

 
വിമാനത്തിന്റെ ലാന്‍ഡിംഗ്‌ ഗിയറിലാണ്‌ തകരാര്‍ ഉണ്ടായിരുന്നത്‌. ഇന്ന്‌ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.വിമാനം പുറപ്പെട്ടതിന്‌ ശേഷം റണ്‍വേയില്‍ ലാന്‍ഡിംഗ്‌ ടയറില്‍ നിന്നുള്ള അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിരുന്നു. ലാന്‍ഡിംഗില്‍ അപകട സാധ്യത കൂടുതലായിരുന്നതിനാല്‍ വന്‍ സുരക്ഷാ സന്നാഹങ്ങളും അടിയന്തിര സഹായങ്ങളും സജ്‌ജമാക്കിയ ശേഷമാണ്‌ വിമാനം തിരിച്ചിറക്കിയത്‌. എന്നാല്‍ കുഴപ്പമൊന്നും കൂടാതെ വിമാനം തിരിച്ചിറക്കാനായെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മലേഷ്യ അറിയിച്ചു.