ഐ.പി.എൽ : രാജസ്ഥാൻ റോയൽസിനെ പഞ്ചാബ് തോൽപിച്ചു

single-img
21 April 2014

ipl1ഐ.പി.എല്ലിലെ ഏഴാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റ്ന് പഞ്ചാബ് തോൽപിച്ചു . രാജസ്ഥാൻ ഉയർത്തിയ 192 റൺസ് എന്ന വലിയ ലക്ഷ്യത്തെ 3 വിക്കറ്റ് നഷ്ടത്തിൽ 8 പന്തുകൾ ബാക്കി നിൽക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു.

 

 

45 പന്തുകളിൽ 8 ഫോറുകളും 6 സിക്സറുകളും ഉൾപ്പെടെ 89 റൺസ് നേടിയ ഗ്ളെയ്ൻ മാക്സ്‌വെല്ലിന്റെ മികച്ച പ്രകടനമാണ് പഞ്ചാബിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. 51 റൺസ് നേടി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറും 40 റൺസ് നേടിയ ചേത്വേശ്വർ പൂജാരയും പഞ്ചാബിന്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു.

 

 

നേരത്തെ മലയാളി താരം സഞ്ചു സാംസന്റെയും (52)​,​ ഷെയ്ൻ വാട്ട്സന്റെയും(50)​ ബാറ്റിംഗ് മികവിലാണ് രാജസ്ഥാൻ റോയൽസ് മികച്ച സ്കോർ പടുത്തുയർത്തിയത്.