സുററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പു ചട്ടലംഘനത്തിന് അറസ്റ്റില്‍

single-img
21 April 2014

Nishad Desaiസൂററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നൈഷാദ് ദേശായിയെ തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യസ്വത്ത് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം ലംഘിച്ചതായി കണെ്ടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

റാന്‍ഡര്‍ മേഖലയിലെ ഒരു വീട്ടില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ ഓഫീസ് തുറക്കുകയും കഴിഞ്ഞ ദിവസങ്ങളായി ഇദ്ദേഹം ഈ വീട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങള്‍ നടത്തിയെന്നും കണെ്ടത്തിയ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ദേശായിക്കെതിരേ പരാതി നല്കിയത്. കസ്റ്റഡിയിലെടുത്ത ദേശായിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.