ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ഡൽഹി ഡെയർഡെവിൾസിന് 4 വിക്കറ്റ് വിജയം

single-img
20 April 2014

delhiഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ഡൽഹി ഡെയർഡെവിൾസിന് 4 വിക്കറ്റ് വിജയം. കൊൽക്കത്ത ഉയർത്തിയ 167 എന്ന മോശമല്ലാത്ത വിജയ ലക്ഷ്യത്തെ 3 പന്തുകൾ ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടക്കുകയായിരുന്നു.

 

 
അർദ്ധ സെഞ്ച്വറികൾ നേടിയ ദിനേശ് കാർത്തികിന്റെയും (56)​,​ വെടിക്കെട്ട് വീരൻ ജെ.പി ഡുമിനിയുടെയും (52*)​ ബാറ്റിംഗ് മികവാണ് ഡൽഹിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. നേരത്തെ 2 വിക്കറ്റ് വീഴ്ത്തിയ കോൽട്ടർ നൈലും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷാമിയും ജയദേവ് ഉനദ്ഘട്ടും ഡൽഹി നിരയിൽ പന്ത് കൊണ്ട് മികവ് കാട്ടി. ഡൽഹിയുടെ പരമ്പരയിലെ ആദ്യ വിജയം ആണ് ഇത്.