മണ്ണിടിച്ചില്‍; ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു

single-img
19 April 2014

IND0420B.JPGകനത്തെ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ മൂലം ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു. ജമ്മുവില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ റമ്പാന്‍ മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രാത്രിയില്‍ മേഖലയില്‍ ശക്തമായ മഴയായിരുന്നു. റോഡിലേക്ക് വീണ മണ്ണ് നീക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.