അപകീര്‍ത്തി കേസ്:അരവിന്ദ്‌ കെജ്രിവാളും മറ്റ്‌ മൂന്ന്‌ എഎപി നേതാക്കളും കോടതിയില്‍ ഹാജരാകണമെന്ന്‌ ഡല്‍ഹി കോടതിയുടെ കര്‍ശന നിര്‍ദേശം

single-img
19 April 2014

araഅപകീര്‍ത്തി കേസില്‍ ആംആദ്‌മിപാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്രിവാളും മറ്റ്‌ മൂന്ന്‌ എഎപി നേതാക്കളും കോടതിയില്‍ ഹാജരാകണമെന്ന്‌ ഡല്‍ഹി കോടതിയുടെ കര്‍ശന നിര്‍ദേശം. മെയ്‌ 24 ന്‌ നടക്കുന്ന അടുത്ത വിചാരണയില്‍ ഹാജരായില്ലെങ്കില്‍ കയ്യോടെ പിടികൂടല്‍ പോലെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന്‌ കോടതി ആപ്പിന്റെ അഭിഭാഷകന്‌ മുന്നറിയിപ്പ്‌ നല്‍കി.

 

 
ടെലികോം മന്ത്രി കപില്‍ സിബലിന്റെ മകന്‍ അമിത്‌ സിബല്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹിയിലെ ഒരു കീഴ്‌ക്കോടതിയാണ്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. കെജ്രിവാള്‍, മനിഷ്‌ സിസോദ, പ്രശാന്ത്‌ ഭൂഷന്‍, ഷസിയാ ഇല്‍മി എന്നിവര്‍ക്കെതിരേയാണ്‌ കോടതി നിര്‍ദേശം വന്നിരിക്കുന്നത്‌. കേസ്‌ ഇനി പരിഗണിക്കുമ്പോള്‍ ഇവര്‍ കര്‍ശനമായും ഹാജരായിരിക്കണമെന്ന്‌ കോടതി ഇവര്‍ക്ക്‌ വേണ്ടി ഹാജരായ അഭിഭാഷകന്‍ സുനില്‍കുമാര്‍ ശര്‍മ്മയ്‌ക്ക് നിര്‍ദേശം നല്‍കി.