ജീവന് ഭീഷണിയുണ്‌ടെന്ന് കാട്ടി കുമാര്‍ ബിശ്വാസ് രാഹുലിനും പ്രിയങ്കയ്ക്കും റോബര്‍ട്ടിനുമെതിരേ പരാതി നല്‍കും

single-img
18 April 2014

kumar-vishwasഅമേത്തിയില്‍ പ്രചാരണത്തിനിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിയങ്കയോട് താന്‍ കുമാര്‍ ബിശ്വാസിനെ കൊല്ലുമെന്ന് പറയുന്നതിന്റെ വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് ജീവന് ഭീഷണിയുണ്‌ടെന്ന് കാണിച്ച് അമേത്തിയിലെ ആം ആദ്മി സ്ഥാനാര്‍ഥി കുമാര്‍ ബിശ്വാസ് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കാന്‍ തീരുമാനിച്ചു.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വധേര എന്നിവര്‍ക്കെതിരേ പരാതി കൊടുക്കാനാണ് കുമാര്‍ ബിശ്വാസും ആം ആദ്മി പാര്‍ട്ടിയും ആലോചിക്കുന്നത്. ഇതിനു തെളിവായി വീഡിയോ ദൃശ്യം ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.