ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കിയതില്‍ വിവേചനം കാണിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

single-img
17 April 2014

spബാര്‍ ലൈസന്‍സ് പുതുക്കിനല്‍കിയതില്‍ വിവേചനം കാണിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അര്‍ഹതയുള്ളവര്‍ക്കു മാത്രമെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടൂള്ളു. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പുതുക്കിനല്‍കിയത്. ഇടക്കാല ഉത്തരവിലൂടെ ലൈസന്‍സ് ലഭിച്ചവര്‍ക്ക് പുതുക്കി നല്‍കാനാവില്ല എന്നും സർക്കാർ അറിയിച്ചു .

 

 

ലൈസന്‍സുകള്‍ പുതുക്കിയതില്‍ വിവേചനം കാണിച്ചെന്നാരോപിച്ച് ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിനുള്ള സത്യവാങ് മൂലത്തിലാണ് സര്‍ക്കാര്‍ നിലപാ‍ട് വ്യക്തമാക്കിയിയത്. ത്രീസ്റ്റാര്‍ ഹോട്ടല്‍ ഉടമകളുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.