അസാമിലെ മോറിഗാവിൽ യാത്രാ തീവണ്ടി പാളം തെറ്റി, 50 പേർക്ക് പരിക്കേറ്റു

single-img
16 April 2014

trainഅസാമിലെ മോറിഗാവിൽ യാത്രാ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ദിമാപുരില്‍ നിന്നും കമാഖ്യയിലേക്ക് പോവുകയായിരുന്ന ബിജി എക്രസ്പ്രസിന്റെ പത്ത് ബോഗികള്‍ പാളം തെറ്റിയത്.

 

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.പാളത്തില്‍ നിന്നും ചക്രങ്ങള്‍ വേര്‍പ്പെട്ടെങ്കിലും ബോഗികള്‍ മറിയാഞ്ഞത് വന്‍ അപകടം ഒഴിവാക്കി.അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍ അധികൃതര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.