കോണ്‍ഗ്രസ് മോശം പ്രകടനം കാഴ്ചവച്ചാല്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ നടപടിയുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വയലാര്‍ രവി

single-img
16 April 2014

Vayalar_Raviകോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കെതിരേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ചവച്ചാല്‍ നടപടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. കേരളത്തില്‍ കോണ്‍ഗ്രസിനു തിരിച്ചടി നേരിട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കല്ലെന്നും വയലാര്‍ രവി ഹൈദരാബാദില്‍ പറഞ്ഞു.

കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു പറഞ്ഞ വയലാര്‍ രവി ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു സീറ്റ് കൂടൂതല്‍ നേടുമെന്നും പറഞ്ഞു.