നെജീരിയയില്‍ തീവ്രവാദികള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി

single-img
16 April 2014

map_of_nigeriaനൈജീരിയയില്‍ മുസ്‌ലിം തീവ്രവാദ സംഘടനയായ ബൊക്കോ ഹരാം 100 ലേറെ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്കുകിഴക്കന്‍ നൈജീരിയിലെ ബോര്‍ണോയില്‍ ചിബോക്ക ഗവ. ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് തട്ടിക്കൊണ്ടുപോയത്.

ബോര്‍ണോയില്‍ തിരക്കുള്ള ബസ് സ്റ്റേഷനില്‍ ബോംബ് സ്‌ഫോടനമുണ്ടായി മണിക്കൂറുകള്‍ തികയുംമുമ്പാണ് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയത്. ഈ സ്‌ഫോടനത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു. സ്‌കൂളിന് നേര്‍ക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് തീവ്രവാദികള്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയത്.