മദനിയുടെ ജാമ്യാപേക്ഷയില്‍ കര്‍ണ്ണാടക സര്‍ക്കാരിന്‌ പ്രത്യേക താത്‌പര്യങ്ങളില്ലെന്ന്‌ കര്‍ണ്ണാടക ആഭ്യന്തരമന്ത്രി

single-img
16 April 2014

madaniബംഗുളൂരു സ്‌ഫോടനക്കേസില്‍  ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷയില്‍ കര്‍ണ്ണാടക സര്‍ക്കാരിന്‌ പ്രത്യേക താത്‌പര്യങ്ങളില്ലെന്ന്‌ കര്‍ണ്ണാടക ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ്‌ പറഞ്ഞു . സുപ്രീംകോടതി നിര്‍ദേശങ്ങള്‍ അനുസരിച്ചാകും കാര്യങ്ങള്‍ മുന്നോട്ട്‌ പോകുകയെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മദനി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ സുപ്രീം കോടതി നാലാഴ്‌ച്ചത്തേക്ക്‌ മാറ്റിവെച്ചിരുന്നു.