എഐഡിഎംകെ പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്ന് അരക്കോടി രൂപയുടെ കള്ളപ്പണം പിടിച്ചു

single-img
16 April 2014

INDIAN_RUPEE_MONEYകണക്കില്‍പ്പെടാത്ത 51.28 ലക്ഷം രൂപ എഐഡിഎംകെ പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. എഐഡിഎംകെയുടെ പ്രാദേശിക നേതാവായ അശോക് കുമാര്‍ എന്നയാളിന്റെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്ത്. ഈ പണം തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സൂക്ഷിച്ചിരുന്നതാണെന്നാണ് കരുതുന്നത്.