ഗുരുവായൂരിലും ശബരിമലയിലും വന്‍ ഭക്തജനത്തിരക്ക്

single-img
15 April 2014

sbari വിഷുപ്പുലരിയില്‍ ഗുരുവായൂരിലും ശബരിമലയിലും വന്‍ ഭക്തജനത്തിരക്ക്. ഗുരുവായൂരില്‍ പുലര്‍ച്ചെ 2.30നു വിഷുക്കണി ദര്‍ശനം ആരംഭിച്ചു. പുലര്‍ച്ചെ നാലിന് ശബരിമലയിലും വിഷുക്കണി ദര്‍ശനം തുടങ്ങി.

 

 

ഗുരുവായൂരില്‍ ഇന്നലെ രാത്രി മുതല്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു. പുലര്‍ച്ചെ 2.30നു വിഷുക്കണി ദര്‍ശനത്തിനുശേഷം കൈനീട്ടം നല്‍കി. ഇപ്പോഴും നീണ്ട ക്യൂ ക്ഷേത്രത്തില്‍ ദൃശ്യമാണ്. ശബരിമലയിലും പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ്.