ജഗന്‍ മോഹന്‍ പുലിവെന്ദുലയില്‍; അമ്മ വിശാഖപട്ടണം ലോക്‌സഭയില്‍

single-img
15 April 2014

jaganസീമാന്ധ്ര നിയമസഭയിലേക്ക് കഡപ്പ ജില്ലയിലെ പുലിവെന്ദുല മണ്ഡലത്തില്‍ നിന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈ. എസ്. ജഗന്‍മോഹന്‍ റെഡ്ഡി മത്സരിക്കും. കഡപ്പയില്‍നിന്നുള്ള എംപിയായ ജഗന്‍ ആദ്യമായാണു നിയമസഭയിലേക്കു മത്സരിക്കുന്നത്. രാജശേഖര്‍ റെഡ്ഡിയുടെ മണ്ഡലമായിരുന്നു ഇത്.

ജഗന്റെ അമ്മ വൈ.എസ്. വിജയമ്മ വിശാഖപട്ടണം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്. കഡപ്പ ലോക്‌സഭാ മണ്ഡലത്തില്‍ ജഗന്‍മോഹന്റെ ബന്ധു വൈ.എസ്. അവിനാശ് റെഡ്ഡി മത്സരിക്കും. ജഗന്റെ അമ്മാവന്‍ വൈ.വി. സുബ്ബ റെഡ്ഡിയാണു ഓംഗോള്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി.