കുഞ്ഞനന്തനെ കാണാന്‍ ഷംസീറും ജയിലിലെത്തി

single-img
14 April 2014

A N Shamzeerടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തനെ കാണാന്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എന്‍.ഷംസീര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി. 10 മിനിറ്റ് ഷംസീര്‍ ജയിലില്‍ ചെലവഴിച്ചു. ടി.പി കേസില്‍ സിപിഎമ്മിന് ബന്ധമുണ്‌ടെന്ന ആരോപണം നിലനില്‍ക്കേയാണ് ഷംസീറിന്റെ സന്ദര്‍ശനം.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ.ശ്രീമതിയും അടക്കമുള്ള സിപിഎം നേതാക്കള്‍ ജയിലിലെത്തി ടി.പി കേസ് പ്രതികളെ കണ്ടിരുന്നു.