തന്റെ മകളെ ബലാല്‍സംഗം ചെയ്തതിനു പ്രതികാരമായി പ്രതിയുടെ ഭാര്യയെ ബലാല്‍സംഗം ചെയ്തു

single-img
14 April 2014
ലഖ്നൌ: തന്‍റെ മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ ഭാര്യയെ ബലാത്സംഗം ചെയ്ത് പെണ്‍കുട്ടിയുടെ അച്ഛന്‍റെ പ്രതികാരം വീട്ടി.ഉത്തര്‍പ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഉത്തര്‍ പ്രദേശിലെ ലഖ്നൌവില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ബാരബന്‍കി എന്ന ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കൂടാതെ രണ്ടുപേര്‍കൂടി ഉള്‍പ്പെടുന്നതായി പൊലീസ് പറയുന്നത്.

ഇയാളുടെ മകളെ  ബലാത്സംഗം ചെയ്ത കേസില്‍ ജയിലില്‍ക്കിടക്കുന്നയാളിന്റെ ഭാര്യയെ ആണ് പ്രതികാരത്തിനായി ബലാല്‍സംഗം ചെയ്തത്.. സ്ത്രീയുടെ പരാതിയിലാണ് സംഭവം പുറംലോകം അറിയുന്നത്. ബലാത്സംഗത്തില്‍ സ്ത്രീക്ക് പരിക്ക് പറ്റിയെന്നും ഇവര്‍ ഇപ്പോള്‍ സിഎച്ച്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് വ്യക്തമായി. പ്രതികളില്‍ രണ്ടുപേരെ പിടിച്ചതായും പൊലീസ് അറിയിച്ചു.