ഹിലാരി ക്ലിണ്ടൻനു നേരെ ഷൂ എറിഞ്ഞ സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു

single-img
12 April 2014

hilaryലാസ് വെഗാസ് കണ്‍െവന്‍ഷനില്‍ പങ്കെടുക്കാനെത്തിയ അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിണ്ടൻനു നേരെ ഷൂ എറിഞ്ഞ സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.ഇവരെ ചോദ്യംചെയ്തുവരികയാണ്

സംഭവത്തിനുശേഷം ഹിലാരി സ്റ്റേജിലെത്തി ചടങ്ങില്‍ പങ്കെടുത്തു. എന്നാൽ താന്‍ വിദഗ്ധമായി ഒഴിഞ്ഞുമാറിയതിനാല്‍ ഏറ് കൊണ്ടില്ലെന്ന് ചടങ്ങിനിടെ തമാശയായി അവര്‍ പറഞ്ഞു.

പ്രസംഗം അവസാനിപ്പിച്ചയുടന്‍ പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരും ഹിലാരിയെ അഭിനന്ദിച്ചു. ഷൂ എറിഞ്ഞ സ്ത്രീ ക്രിമിനല്‍ക്കേസ് നേരിടേണ്ടിവരുമെന്ന് യു.എസ്. രഹസ്യാന്വേഷണ എജന്‍സി മേധാവി പറഞ്ഞു. കറുപ്പും ഓറഞ്ചും നിറമുള്ള ഷൂ വേദിയില്‍നിന്നും കണ്ടെടുത്തു.

സംഭവത്തിനുശേഷം ഹാളിന് പുറത്തേക്ക് പോയ സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.ബൊളീവിയയില്‍ 1967-ല്‍ നടന്ന ഓപ്പറേഷന്‍ ‘സിന്‍തിയ’ സംബന്ധിച്ച പ്രതിരോധ വകുപ്പിന്റെ രഹസ്യരേഖകളാണ് ഇവര്‍ ഹാളില്‍ വിതറിയത്.