എളമരം കരീമിനൊപ്പം ഉല്ലാസയാത്ര നടത്തിയിട്ടില്ലെന്ന് ജസ്റ്റീസ് ഹാരൂണ്‍ അല്‍ റഷീദ്

single-img
12 April 2014

harun-al-rashid_0405142008 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു വ്യവസായമന്ത്രി എളമരം കരീമിനൊപ്പം ഉല്ലാസയാത്ര നടത്തിയിട്ടില്ലെന്നും ഇതു സംബന്ധിച്ചു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ഹാരൂണ്‍ അല്‍ റഷീദ് അറിയിച്ചു.

2008ല്‍ തേക്കടി ലേക് പാലസില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. ആ സമയം മന്ത്രി എളമരം കരീം അവിടെയുണ്ടായിരുന്നു. എന്നാല്‍, ഇതു നേരത്തേ അറിഞ്ഞിരുന്നതല്ല. ലേക് പാലസില്‍നിന്നുള്ള മടക്കയാത്രയിലാണു മന്ത്രിയും കുടുംബവും ബോട്ടിലുണ്ടായിരുന്നത്. കെടിഡിസിയാണു യാത്ര ഒരുക്കിയത്. മടക്കയാത്രയുടെ ദൃശ്യങ്ങളാണു കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നതെന്നും ജസ്റ്റീസ് ഹാരൂണ്‍ അല്‍ റഷീദിന്റെ ഓഫീസ് അറിയിച്ചു.