പോലീസ്‌ രഹസ്യാന്വേഷണ റിപ്പോർട്ടിൽ എല്‍.ഡി.എഫ്‌: 12, യു.ഡി.എഫ്‌: 8

single-img
12 April 2014

Kerala_Police_Logo1സംസ്‌ഥാന പോലീസ്‌ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ കേരളത്തിൽ ഇടതുമുന്നണിക്ക്‌ 12 സീറ്റും യു.ഡി.എഫിന്‌ എട്ടു സീറ്റും ലഭിക്കും എന്നാണു വിവരം.വിജയസാധ്യതാപട്ടിക സഹിതമുള്ള രഹസ്യ റിപ്പോര്‍ട്ട്‌  രഹസ്യാന്വേഷണവിഭാഗം സർക്കാരിനു കൈമാറിയിട്ടുണ്ട്

തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, ചാലക്കുടി, തൃശൂര്‍, കോഴിക്കോട്‌, വടകര, കാസര്‍ഗോഡ്‌, കണ്ണൂര്‍, പാലക്കാട്‌, ആലത്തൂര്‍, ഇടുക്കി സീറ്റുകൾ എൽ.ഡി.എഫിനു ലഭിക്കുംആലപ്പുഴ,മാവേലിക്കര, എറണാകുളം, പൊന്നാനി, മലപ്പുറം, വയനാട്‌, കോട്ടയം, പത്തനംതിട്ട സീറ്റുകൾ യു.ഡി.എഫിനും ലഭിക്കും എന്നാണു രഹസ്യാന്വേഷണ റിപ്പോർട്ട്.വോട്ടിംഗിനു മുമ്പു ശേഖരിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലുള്ള റിപ്പോർട്ടാണു ഇപ്പോൾ സർക്കാരിനു നൽകിയിട്ടുള്ളത്.തിങ്കളാഴ്ചയോടെ വോട്ടെടുപ്പിനു ശേഷം ഉള്ള വിജയ സാധ്യത പട്ടിക സർക്കാരിനു കൈമാറും