മഞ്ജു പോയത് ഷോക്കായി:കാവ്യയാണ് പ്രശ്‌നമെങ്കിൽ മഞ്ജുവിന് സംസാരിച്ച് തീർക്കാമായിരുന്നു: ദിലീപ്

single-img
12 April 2014

2014412133553മഞ്ജു പോയത് ഷോക്കായിരുന്നുവെന്നും,കാവ്യ കാരണമാണ് ജീവിതം തകർന്നതെങ്കിൽ മഞ്ജുവിനത് സംസാരിച്ച് തീർക്കാമായിരുന്നുവെന്ന് നടൻ ദിലീപ്. തനിക്കെന്തും പറയാവുന്ന സുഹൃത്തായിരുന്നു മഞ്ജു എന്നും ദിലീപ്.വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു ദിലീപിന്റെ വെളിപ്പെടുത്തൽ

മുംബൈയിലെ താജ് ഹോട്ടലില്‍ സ്‌ഫോടനമുണ്ടായതും ആകാശത്ത് വളരെ ശാന്തമായി പറന്നുകൊണ്ടിരിക്കുന്ന വിമാനം കുറേപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നുമൊക്കെയുള്ള വാര്‍ത്തകളാണ് മഞ്ജു പോയപ്പോള്‍ ഒര്‍മ്മ വന്നതെന്നും ദിലീപ് പറയുന്നു.

മഞ്ജുവിനെ വെച്ച് നിങ്ങളിപ്പോൾ സിനിമ ചെയ്യുന്നത് ഭർത്താവെന്ന നിലയിൽ തനിക്കിഷ്ടമല്ലെന്ന് പ്രിയദർശനോട് പറഞ്ഞിരുന്നു. നിനക്കിഷ്ടമല്ലെങ്കിൽ അതു ചെയ്യില്ലെന്ന് അദ്ദേഹം സഹോദര സ്‌നേഹത്തോടെ മറുപടി പറഞ്ഞുവെന്നും ദിലീപ് പറഞ്ഞു. ഭാര്യ സിനിമയിൽ അഭിയനിക്കുന്നത് തനിക്കിഷ്ടമല്ലെന്ന് കാലങ്ങളായി താൻ പറയുന്നതാണ്. പക്ഷെ ഇനി ആര് മഞ്ജുവിനെ വെച്ച് സിനിമ ചെയ്താലും തന്നെ ബാധിക്കില്ല. കാരണം ഒരു വർഷമായി തങ്ങൾ ഇരു വീടുകളിലാണെന്നും ദിലീപ് അഭിമുഖത്തിൽ വ്യക്തമാക്കി.

പ്രത്യേകിച്ചും ഒരു നടന്റെ ജീവിതം. ഏതു കുടംബത്തിലുണ്ടാവുന്നതു പോലുള്ള പ്രശ്‌നങ്ങളെ തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളു. ചിലര്‍ തങ്ങളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിച്ചു. തനിക്കറിയാവുന്ന മഞ്ജു വളരെ പാവമാണെന്നും ദിലീപ് പറഞ്ഞു.

പ്രതിസന്ധികൾ വന്നപ്പോൾ സിനിമാ രംഗത്തുള്ള സുഹൃത്തുക്കൾ ഒപ്പം ഉണ്ടായിരുന്നെന്നും മമ്മൂക്ക, സത്യൻ അന്തിക്കാട്, കമൽ സാർ, സിദ്ധിഖ് ലാൽമാർ, ലാൽജോസ്, നടൻ സിദ്ധിഖ് ഇക്ക, പിന്നെ ഇന്നസെന്റ് ചേട്ടൻ.’ ഇവരെല്ലാം പിന്തുണച്ചെന്ന് ദിലീപ് അഭിമുഖത്തിൽ പറഞ്ഞു.

Image Courtesy:Vanitha