വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനുള്ള സ്ലിപ്പുകള്‍ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

single-img
11 April 2014

Votersവോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനുള്ള വോട്ടേഴ്‌സ് സ്ലിപ്പുകള്‍ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണെ്ടത്തി. പത്തനാപുരം കുണ്ടയം വാര്‍ഡിലെ വോട്ടര്‍മാരുടെ സ്ലിപ്പുകളാണ് നടുക്കുന്ന് – നെടുംപറമ്പ് പാതയില്‍ നെടുംപറമ്പ് എസ്റ്റേറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

50ലധികം സ്ലിപ്പുകളുണ്ടായിരുന്നതില്‍ അധികവും കഴിഞ്ഞദിവസമുണ്ടായ മഴയില്‍ നശിച്ചിരുന്നു. സ്ലിപ്പുകള്‍ ലഭിച്ചില്ലെന്നാരോപിച്ച് നിരവധി പേരാണ് പോളിംഗ് സ്റ്റേഷനുകളില്‍ എത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി വിതരണം ചെയ്യാന്‍ നല്‍കിയ സ്ലിപ്പുകളാണ് ഈ നിലയില്‍ കണെടത്തിയത്.