വേനല്‍ അവധിക്കാല തിരക്ക്:ഉയര്‍ന്ന നിരക്കിലുള്ള പ്രീമിയം തീവണ്ടികള്‍ അനുവദിച്ചു

single-img
11 April 2014

trainവേനല്‍ അവധിക്കാല തിരക്ക് കുറയ്ക്കാനായി തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും തിരിച്ചും ഉയര്‍ന്ന നിരക്കിലുള്ള പ്രീമിയം തീവണ്ടികള്‍ അനുവദിച്ചു . തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് എപ്രില്‍ 23, 30 തിയ്യതികളില്‍ രാത്രി ഏഴ് മണിക്ക് പുറപ്പെടുന്ന തീവണ്ടി(നമ്പര്‍:06312) അടുത്തദിവസം രാവിലെ 9.10ന് ചെന്നൈയില്‍ എത്തും.

 

ചെന്നൈയില്‍ നിന്ന് എപ്രില്‍ 24, മെയ് ഒന്ന് തിയ്യതികളില്‍ വൈകിട്ട് 6.30ന് പുറപ്പെടുന്ന തീവണ്ടി(06311) അടുത്ത ദിവസം രാവിലെ 8.40-ന് തിരുവനന്തപുരത്തെത്തും. കോയമ്പത്തൂര്‍, പാലക്കാട്, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ േസ്റ്റാപ്പുണ്ടാകും.സെക്കന്‍ഡ്ക്ലാസ്(91), തേര്‍ഡ് എ.സി.(381), സ്ലീപ്പര്‍(786) എന്നീ ക്ലാസുകളിലായി മൊത്തം 1258 െബര്‍ത്തുകളുണ്ടാകും