മമ്മൂട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല

single-img
11 April 2014

maotyമമ്മൂട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണറിഞ്ഞത് വോട്ടര്‍ പട്ടികയില്‍ മമ്മൂട്ടിയുടെ പേരില്ലെന്ന്. എളംകുളം സ്‌കൈലൈന്‍ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന മമ്മൂട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എളംകുളത്തെ ബൂത്തിലാണ്‌ വോട്ട്‌ ചെയ്‌തിരുന്നത്‌. പിന്നീട്‌ എളംകുളത്തെ ഫ്‌ളാറ്റില്‍നിന്ന്‌ പനമ്പിള്ളി നഗറിലെ വീട്ടിലേക്കു താമസം മാറ്റിയിരുന്നുവെങ്കിലും വോട്ടര്‍ പട്ടികയുടെ കാര്യം ശ്രദ്ധിച്ചിരുന്നില്ല.

 

വോട്ടു ചെയ്യാന്‍ വേണ്ടി ഫ്‌ളാറ്റിലെത്തിയപ്പോഴാണ്‌ ലിസ്‌റ്റില്‍ പേരില്ലെന്ന വിവരം അറിയുന്നത്‌. എന്നാല്‍ വോട്ടര്‍പട്ടികയിലെ വിലാസം നേരത്തെ താമസിച്ചിരുന്ന ഗാന്ധി നഗറിലെ സ്‌കൈലന്‍ വില്ലയിലെയാണ്. ഈ വിലാസം മാറ്റാന്‍ മമ്മൂട്ടി അപേക്ഷ നല്‍കിയിട്ടില്ല. എന്നിട്ടും തന്‍റെ പേര്‌ വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കിയത് ഏത് സാഹചര്യത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് മമ്മൂട്ടി പറയുന്നു