എല്‍ഡിഎഫ് കൈനകരിയില്‍ രണ്ടു ബൂത്തുകള്‍ പിടിച്ചെടുത്തെന്ന് കൊടിക്കുന്നില്‍ സുരേഷ്

single-img
11 April 2014

KodikunnilSuresh-W-Eതാന്‍ മത്സരിക്കുന്ന മാവേലിക്കര മണ്ഡലത്തിലെ കൈനകരിയില്‍ രണ്ടു ബൂത്തുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ്. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം വരണാധികാരിക്ക് പരാതി നല്‍കി. രണ്ടു ബൂത്തുകളിലും റീ പോളിംഗ് വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാവിലെ ഏഴ് മുതല്‍ ഒന്‍പത് വരെ ബൂത്തില്‍ കള്ളവോട്ട് നടന്നെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാരെ മര്‍ദ്ദിച്ചെന്നും കൊടിക്കുന്നില്‍ സുരേഷ് പരാതിയില്‍ പറഞ്ഞിട്ടുണ്ട്.