വട്ടിയൂർക്കാവ് കൊടുങ്ങാനൂരിൽ ബി.ജെ.പി-കോൺഗ്രസ് സംഘർഷം

single-img
11 April 2014

CRIMEവട്ടിയൂർക്കാവ് കൊടുങ്ങാനൂരിൽ വ്യാഴാഴ്ച രാത്രി ബി.ജെ.പി-കോൺഗ്രസ് സംഘർഷം. സംഘർഷത്തിനിടയിൽ കൊടുങ്ങാനൂർ കൗൺസിലർ ഷീനയുടെ ഭർത്താവും കോൺഗ്രസ് പ്രവർത്തകനുമായ ഷാജിയ്ക്ക് (40) വെട്ടേറ്റു.

 

അതിനിടെ സംഭവത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ബി.ജെ.പി പ്രവർത്തനെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേയ്ക്ക് ഇരച്ചു കയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.