കേരളത്തിലെ വോട്ടെടുപ്പ് വിശേഷങ്ങൾ

single-img
10 April 2014
  • തിരഞ്ഞെടുപ്പിന് മുന്‍പേ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു: എം.എ. ബേബി
  • പൊന്നാനിയിലെ ഇടതു സ്ഥാനാര്‍ഥി അബ്ദുറഹ്മാന്‍ പൊന്നാനിയില്‍ വോട്ട് രേഖപ്പെടുത്തി
  • ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ഥി എ. സമ്പത്ത് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി
  • മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോമ്പാല്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി
  • ആറ്റിങ്ങലിലെ കൊല്ലംങ്കോട്ട് പോളിങ് ബൂത്തിന് മുന്നില്‍ സംഘര്‍ഷം
  • പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട്ട് ഹൈദരലി തങ്ങള്‍ എന്നിവര്‍ മലപ്പുറത്ത് വോട്ട് രേഖപ്പെടുത്തി
  • എം.കെ. രാഘവന്‍ കോഴിക്കോട്ട് വോട്ട് രേഖപ്പെടുത്തി.
  • ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് വോട്ട് രേഖപ്പെടുത്തി.
  • എം.ഐ. ഷാനവാസ് കൊച്ചി സെന്റ് ആന്റണീസ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
  • ചലച്ചിത്രതാരം സുരേഷ് ഗോപി കൊല്ലത്ത് വോട്ട് രേഖപ്പെടുത്തി.
  • കോണ്‍ഗ്രസിനെതിരായ ജനവികാരം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സുരേഷ്‌ഗോപി
  • പി. കരുണാകരന്‍ നീലേശ്വരത്ത് വോട്ട് ചെയ്തു
  • കെ. സുരേന്ദ്രന്‍ കാസര്‍ക്കോട് നെല്ലിക്കുന്ന് സ്‌കൂളില്‍ വോട്ട് ചെയ്തു
  • യു.ഡി. എഫ് ചരിത്രവിജയം നേടും: ചെന്നിത്തല
  • നൂറു ശതമാനം വിജയം സുനിശ്ചിതമമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍
  • കാസര്‍ക്കോട്ട് ബി.ജെ.പി.ക്ക് വിജയം ഉറപ്പ്: കെ.സുരേന്ദ്രന്‍
  • കേന്ദ്രമന്ത്രി കമല്‍നാഥ് ചിന്ദ്‌വാരയില്‍ വോട്ട് ചെയ്തു
  • രമേശ് ചെന്നിത്തല ആലപ്പുഴ ചെന്നിത്തലയില്‍ വോട്ട് ചെയ്തു
  • എ.കെ. ആന്റണി തിരുവനന്തപുരം ഈശ്വരവിലാസം സ്‌കൂളില്‍ കുടുംബസമേതമെത്തി വോട്ട് ചെയ്തു
  • പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി.വീരേന്ദ്രകുമാര്‍ കല്‍പറ്റയില്‍ വോട്ട് ചെയ്തു
  • മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ വോട്ട് ചെയ്തു
  • ബി.ജെ.പി.ക്ക് കേരളത്തില്‍ സീറ്റുകളൊന്നും കിട്ടില്ല: എ.കെ. ആന്റണി
  • കേന്ദ്രമന്ത്രി ഇ. അഹമ്മദ് കണ്ണൂരില്‍ വോട്ട് രേഖപ്പെടുത്തി
  • കേന്ദ്രമന്ത്രി കെ.വി. തോമസ് എറണാകുളത്ത് വോട്ട് ചെയ്തു
  • ശശി തരൂര്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്തു.
  • എല്‍ .ഡി.എഫിന് നേട്ടമുണ്ടാകുമെന്ന് വെള്ളാപ്പള്ളി നടേശന്‍
  • ഒ.രാജഗോപാല്‍ തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി
  • തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി സി.എന്‍ . ജയദേവന്‍ മണലൂരില്‍ വോട്ട് ചെയ്തു
  • കേരളത്തില്‍ 1977ലെ ഫലം  ആവര്‍ത്തിക്കും: വി.എം. സുധീരന്‍
  • നടന്‍ മുകേഷ് കൊല്ലത്ത് വോട്ട് ചെയ്തു
  • ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ഉയര്‍ന്ന പോളിങ് ശതമാനമെന്ന് വി.മുരളീധരന്‍
  • ബി.ജെ.പി. ഏറ്റവും അധികം പ്രതീക്ഷ വയ്ക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലെന്ന് മുരളീധരന്‍
  • തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് സുനാമിയാകും: പന്ന്യന്‍
  • എസ്.രാമചന്ദ്രന്‍ പിള്ള തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി.
  • വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴ പരവൂരില്‍ വോട്ട് ചെയ്തു.
  • ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ഥി ഇന്നസെന്റ് വോട്ട് ചെയ്തു