കടകംപളളിയിലെ ഭൂമി തട്ടിപ്പ്​ കേസിലെ സി.ബി.ഐ അന്വേഷണത്തിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു

single-img
9 April 2014

salimകടകംപളളിയിലെ ഭൂമി തട്ടിപ്പ്​ കേസിലെ സി.ബി.ഐ അന്വേഷണത്തിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. സി ബി ഐ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വില്ലേജാഫീസിലെ രേഖകള്‍ പരിശോധിച്ചു വരുന്നു. അതുപോലെ ഭൂമി നഷ്ടപ്പെട്ടവരില്‍ നിന്ന്​ തെളിവെടുത്തു തുടങ്ങി. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട കേസാണിത്.

തിരുവനന്തപുരം നഗരത്തിലെ കടകംപള്ളി വില്ലേജ് പരിധിയില്‍ 18 സര്‍വേ നമ്പരുകളിലായുള്ള 44.5 ഏക്കര്‍ സ്ഥലം തട്ടിയെടുക്കാന്‍ ശ്രമം നടന്നതായാണ് റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.സലിംരാജിന്റെ സഹോദരീഭർത്താവായ അബ്ദുൽ മജീദും സഹോദരന്മാരും ചേർന്ന് തണ്ടപ്പേര് തിരുത്തി തൃക്കാക്കര പത്തടിപ്പാലം ബി.എം.വി റോഡിലെ എൻ.എ. ഷറീഫയുടെ 25 കോടിയുടെ ഭൂമി കൈവശപ്പെടുത്തിയെന്നാണ് കളമശേരി കേസ്. ലാൻഡ് റവന്യൂ കമ്മീഷണർ ഓഫിസിലെ ഉദ്യോഗസ്ഥയായ സലിംരാജിന്റെ ഭാര്യയുടെ സഹായത്തോടെയാണ് തണ്ടപ്പേര് മാ​റ്റിയതെന്നാണ് ആരോപണം.