പാലക്കാട്ടെ യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി വീരേന്ദ്രകുമാറിന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നോട്ടീസ്‌

single-img
9 April 2014

vee പാലക്കാട്ടെ യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി വീരേന്ദ്രകുമാറിന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നോട്ടീസ്‌. ബിജെപി സ്‌ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പരാതിയെ തുടര്‍ന്നാണ്‌ നടപടി.പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും വീരേന്ദ്രകുമാറിന്റെ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ ‘മോതിരം’ വോട്ടര്‍മാര്‍ക്ക്‌ വിതരണം ചെയ്യുന്നുവെന്നും ശോഭാസുരേന്ദ്രന്‍ ആരോപിച്ചു .

പരാതിയുടെ അടിസ്‌ഥാനത്തില്‍ കമ്മിഷന്‍ വീരേന്ദ്രകുമാറിനോട്‌ വിശദീകരണം തേടിയിട്ടുണ്ട്‌. പരസ്യ പ്രചാരണം അവസാനിച്ചിരിക്കുന്ന വേളയില്‍ പത്രം ഉപയോഗിച്ച്‌ പ്രചരണം നടത്തുന്നുവെന്നും പത്ര ഏജന്റ്‌മാരിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.ഇതേ രീതിയിലുള്ള പരാതി എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ത്ഥിയുടെ ഭാഗത്തുനിന്നും നേരത്തെ ഉണ്ടായിരുന്നതിനെ തുടര്‍ന്ന്‌ വീരേന്ദ്രകുമാറിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണം നിരീക്ഷിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്‌തിരുന്നു.