പരിയാരത്ത് സി പി എം-ബി ജെ പി പ്രവര്‍ത്തകർക്ക് വെട്ടേറ്റു

single-img
9 April 2014

CRIMEപരിയാരത്ത് സി പി എം പ്രവര്‍ത്തകനും ബി ജെ പി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും വെട്ടേറ്റു. സി പി എം പ്രവര്‍ത്തകനായ ടി പി രാജീവനാണ് ആദ്യം വെട്ടേറ്റത്. സഹകരണ ബാങ്ക് ജീവനക്കാരനായ രാജീവന്‍ ബാങ്കില്‍നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ രാവിലെ 11 നാണ് ആക്രമിക്കപ്പെട്ടത്.

തൊട്ടുപിന്നാലെ ബി ജെ പി പ്രവര്‍ത്തകരായ ജയരാജ്, സ്വരാജ് എന്നിവരെ ഏഴംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചു. വെട്ടേറ്റ ജയരാജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വരാജിനെ തളിപ്പറമ്പിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി പരിയാരത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു.