ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് ലോസ് വേഗാസ് സ്ട്രിപ്പിൽ

single-img
8 April 2014

ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകർ സഞ്ചാരികൾ എത്തുന്നത് ലോസ് വേഗാസ് സ്ട്രിപ്പിൽ.ലൗഹോംസ്വാപ്.കോം എന്ന വെബ്സൈറ്റ് നടത്തിയ പഠനത്തിലാണു ലോസ് വേഗാസ് സ്ട്രിപ്പാണു ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന സ്ഥലം എന്ന് കണ്ടെത്തിയിരിക്കുന്നത്.ഏതാണ്ട് 4 കോടിയോളം സന്ദർശകർ പ്രതിവർഷം എത്തുന്നതായാണ് കണക്ക്. 3.9 കോടി സന്ദർശകർ എത്തുന്ന ന്യൂയോർക്കിലെ ടൈംസ് സ്കൊയറാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ളത് ന്യൂയോർക്കിലെ തന്നെ സെന്റ്രൽ പാർക്കാണ്. ലണ്ടനിലുള്ള ബ്രിട്ടിഷ് മ്യൂസിയത്തിനു 40-മത്തെ സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഏറ്റവും കൂടുതൽ സ്ഥാനങ്ങളും അമേരിക്കയിൽ നിന്നുള്ള സ്ഥലങ്ങലളാണ് നിലനിർത്തിയത്, ഏതാണ്ട് 9 എണ്ണം.

ചൈനീസ് വൻ മതിലിനു 28-ഉം, ആസ്ട്രേലിയയുടെ സിഡ്നി ഒപേറാ ഹൗസിനു 31-ഉം, ഫ്രാൻസിന്റെ ഈഫാൽ ടവർ 38-ഉം സ്ഥാനമാണുള്ളത്. ജപ്പാന്റെ നഗാഷിമാ സ്പാ ലാൻഡിനാണു 50-ആം സ്ഥാനം

article-0-1CE729FC00000578-984_634x6017 (1)