ലോക ട്വന്റി20 ടീമിനെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി നയിക്കും

single-img
8 April 2014

dhoഐസിസിയുടെ ലോക ട്വന്റി20 ടീമിനെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി നയിക്കും. ധോണി ഉള്‍പ്പെടെ നാല് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് ടീമിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. വെസ്റ്റിന്‍ഡീസ്, സൗത്ത് ആഫ്രിക്ക ടീമുകളില്‍ നിന്ന് രണ്ട് വീതവും ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകളില്‍ നിന്നും ഓരോ താരങ്ങള്‍ വീതവും ടീമില്‍ സ്ഥാനം പിടിച്ചു.

മുന്‍ പാക് നായകന്‍ വസീം അക്രം, മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍, മുന്‍ വെസ്റ്റിന്‍ഡീസ് ബോളര്‍ ഇയാന്‍ ബിഷപ്പ് തുടങ്ങിയവര്‍ അടങ്ങിയ ഐസിസി എലൈറ്റ് പാനലാണ് ടീമിനെ തെരഞ്ഞെടുത്തത്.