തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സോണിയാ ഗാന്ധി കോഴിക്കോട്ട് എത്തി

single-img
7 April 2014

Sonia-Gandhi1_291x21828134 (1)യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി കോഴിക്കോട്ട് എത്തി. കോഴിക്കോട് കടപ്പുറത്ത് ബഹുജന റാലിയെ സോണിയാ ഗാന്ധി അഭിസംബോധന ചെയ്യും. വെസ്റ്റ്ഹില്‍ ഹെലിപ്പാഡില്‍ എത്തിച്ചേര്‍ന്ന സോണിയയെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കാറില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപത്തെ ഓവര്‍ബ്രിഡ്ജ് വഴി കോഴിക്കോട് ബീച്ചിലെ പൊതുയോഗവേദിയില്‍ എത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.