സോണിയ ഗാന്ധിയുടെ ചിത്രം വച്ച് സി.പി.എം സ്ഥാനാര്‍ത്ഥി പോസ്റ്റര്‍

single-img
7 April 2014

Soniaകേന്ദ്രമന്ത്രിസഭ രൂപീകരണതിന് കോണ്‍ഗ്രസിന്റെ സഹായം തേടില്ലെന്ന് സി.പി.എമ്മും, സി.പി.എമ്മിന്റെ പിന്തുണ കോണ്‍ഗ്രസിനെന്ന് കോണ്‍ഗ്രസ് നേതാക്കളും അന്യോന്യം വിളിച്ചുപറയുമ്പോള്‍ സോണിയ ഗാന്ധിയുടെ ചിത്രം വച്ച് വോട്ടുപിടിക്കുന്ന തിരക്കിലാണ് പഞ്ചാബിലെ ഒരു സി.പി.എം. സ്ഥാനാര്‍ത്ഥി. കേരളത്തില്‍ വോട്ടുതേടാന്‍ കോണ്‍ഗ്രസിനെയും മസാണിയാഗാന്ധിയേയും വിമര്‍ശിക്കുന്ന സി.പി.എംകാര്‍ ഇക്കാര്യം അറിഞ്ഞില്ലെന്നാണ് തോന്നുന്നത്.

അന്തരിച്ച സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ നാടായ പഞ്ചാബില്‍ അദ്ദേഹത്തിന്റെ ചി്രതത്തിനേക്കാള്‍ വോട്ടു നേടിക്കൊടുക്കുക കേരളത്തിലും കേന്ദ്രത്തിലും ശത്രുപക്ഷക്കാരിയായ സോണിയയാണെന്നുള്ള തിരിച്ചറിവിലാണ് ഹോഷിയാര്‍പൂരിലെ സി.പി.എം. സ്ഥാനാര്‍ത്ഥി ദര്‍ശന്‍ സിംഗ് മട്ടു. സി.പി.എമ്മിനുവേണ്ടി കോണ്‍ഗ്രസ് അനുവദിച്ച സീറ്റാണത്. ജനപ്രിയനും കഴിവുറ്റ നേതാവുമായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെയും അദ്ദേഹത്തിന്റെ ചിത്രവും പാടെ മറന്നാണ് ദര്‍ശന്‍ സിംഗ് മട്ടുവിന്റെ വോട്ടുപിടുത്തം.

ഒരുപക്ഷേ പഞ്ചാബിലെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി പോളിറ്റ്ബ്യൂറോയിലെ ഏതെങ്കിലും ഒരു മലയാളി സഖാവ് പ്രചരണത്തിന് പോകേണ്ടിവന്നാല്‍ അവിടെ ചെന്ന് എന്തു പ്രസംഗിക്കുമെന്നുള്ളത് തീര്‍ച്ചയായും ചിന്തിക്കേണ്ട കാര്യം തന്നെയാണ്.