പറവൂര്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു

single-img
7 April 2014

CRIMEപറവൂര്‍ തുരുത്തിപ്പുറം കുനിയന്തോടത്ത് വീട്ടില്‍ റിട്ട. ബിഎസ്എഫ് എഞ്ചിനീയര്‍ ജോസി (72), ഭാര്യ റോസിലി (68) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി നീണ്ടൂര്‍ മേയ്ക്കാട് വീട്ടില്‍ ജോഷിയെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ റോജോയുടെ സുഹൃത്താണെന്നും പോലീസ് പറഞ്ഞു.

പറവൂര്‍ ഓടുന്ന ഒരു ടാക്‌സി ഡ്രൈവര്‍ നല്‍കിയ വിവരങ്ങളാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്. എന്നാല്‍ കൊലയ്ക്ക് പിന്നിലെ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അന്വോഷണ ഭാഗമായി മലപ്പുറത്തും കോഴിക്കോടും പോലീസ് സംഘം അന്വേഷണങ്ങളും തെളിവ് ശേഖരണവും നടത്തിവരികയാണ്. കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ റോജോ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് നാട്ടിലെത്തിയതായി സൂചനയുണ്ടെന്നും ഇതിന് കൊലപാതകുമായി എശന്തങ്കിലും തരത്തിലുള്ള ബന്ധമുമണ്ടായെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.