പെരുമാറ്റച്ചട്ടം ലംഘിച്ചു: ഇ. അഹമ്മദിനു താക്കീത്

single-img
7 April 2014

Mallapuram_Ahmad_PTIമലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇ.അഹമ്മദിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനു ഇലക്ഷന്‍ കമ്മീഷന്‍ താക്കീത് നല്‍കി. സ്ഥാനാര്‍ഥിയുടെ റോഡ് ഷോയ്ക്ക് അനുവദിച്ചതിലധികം വാഹനം ഉപയോഗിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണു താക്കീത്.

മുസ്‌ലിയാരങ്ങാടിയില്‍ അഞ്ചിനു വൈകുന്നേരം നടത്തിയ പ്രചാരണം പെരുമാറ്റച്ചട്ടലംഘനമാണെന്നു ശ്രദ്ധയില്‍പ്പെട്ട തെരഞ്ഞെടുപ്പ് നിരീക്ഷകരായ പ്രേം നാരായണ്‍, എസ.്എന്‍. റോയ് എന്നിവര്‍ സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റായ പി. അബ്ദുല്‍ ഹമീദിനെ വിളിച്ചു വരുത്തി താക്കീത് നല്‍കുകയായിരുന്നു.