പ്രൊഫ. ടി.ജെ. ജോസഫിനെതിരെ കോതമംഗലം രൂപതയുടെ ഇടയലേഖനം

single-img
6 April 2014

proചോദ്യപ്പേപ്പര്‍ വിവാദത്തില്‍പ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിനെതിരെ കോതമംഗലം രൂപതയുടെ ഇടയലേഖനം. ജോസഫിനെ തിരിച്ചെടുത്തതു കുറ്റവിമുക്തനായതുകൊണ്ടല്ലെന്നും, മാനുഷിക പരിഗണനവച്ചാണെന്നു ഇടയലേഖനത്തില്‍ പറയുന്നു.

ആരുടേയും സമ്മര്‍ദത്തിനു വഴങ്ങിയല്ല പ്രൊഫ. ടി.ജെ. ജോസഫിനെ തിരിച്ചെടുത്തതെന്ന് ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു. മാനുഷിക പരിഗണവച്ചാണു തിരിച്ചെടുത്തത് എന്നും സഭയ്ക്കെതിരായ ജോസഫിന്റെ ആരോപണങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും ഇടയലേഖനം പറയുന്നു.