തമിഴ്നാട്ടില്‍ കുഴല്‍ കിണറ്റില്‍ വീണ മൂന്നു വയസുകാരി മരിച്ചു

single-img
6 April 2014

borതമിഴ്നാട്ടില്‍ കുഴല്‍ കിണറ്റില്‍ വീണ മൂന്നു വയസുകാരി മരിച്ചു. ത്യാഗതുരുകം പള്ളകച്ചേരി രാമചന്ദ്രന്റെ മകള്‍ മധുമിതയാണ്‌ മരിച്ചത്‌. തോട്ടത്തില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടി കുഴല്‍ക്കിണറ്റില്‍ വീണത്. 400 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറിലാണ്‌ കുട്ടി അകപ്പെട്ടിരുന്നത്‌.ഫയര്‍ഫോഴ്സും പോലീസും കുട്ടിയെ രക്ഷപെടുത്താന്‍ അക്ഷീണം പരിശ്രമച്ചിരുന്നു.

അഞ്ഞൂറടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ 25 അടി താഴ്ചയിലായിരുന്നു കുട്ടീ തങ്ങി നിന്നിരുന്നത്. കുട്ടിയെ കുഴിയില്‍ നിന്ന്‌ പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുമ്പ്‌ മരിച്ചിരുന്നു. കിണറിനു സമീപത്തു കുഴിയെടുത്താണു രക്ഷാപ്രവര്‍ത്തനം നടത്തിവന്നത്‌.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ 21 കുട്ടികളാണു മൂടിയില്ലാത്ത കിണറ്റില്‍ വീണു മരിച്ചിട്ടുള്ളത്‌.സുപ്രീം കോടതി ഇതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നുള്ള അലംഭാവം തുടരുകയാണ്‌. കഴിഞ്ഞ സെപ്‌റ്റംബറില്‍ തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയില്‍ നാലുവയസ്സുകാരി 300 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണിരുന്നു.