കള്ളപ്പണം; വീരേന്ദ്രകുമാറിനെതിരേ എല്‍ഡിഎഫ് പരാതി നല്‍കും

single-img
5 April 2014

Veerendrakumarതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കുന്നുവെന്നാരോപിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും സോഷ്യലിസ്റ്റ് ജനത നേതാവുമായ എം.പി.വീരേന്ദ്രകുമാറിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതിലുള്ള കുഴല്‍പ്പണങ്ങളാണ് പാലക്കട്ടും പരിസരത്തും നിന്ന് പിടിച്ചെടുത്തത്. ഇതിനെതുടര്‍ന്നാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.