ഇസ്രയേലിനും പലസ്തീനും കെറിയുടെ മുന്നറിയിപ്പ്

single-img
5 April 2014

John Kerry speaking in Londonസമാധാനചര്‍ച്ചയില്‍ ഇടന്തടിച്ചു നില്ക്കുന്ന ഇസ്രയേലിനും പലസ്തീനും മുന്നറിയിപ്പു നല്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിക്കുന്നതിനെക്കുറിച്ച് അമേരിക്ക പുനര്‍വിചിന്തനം ചെയ്യുമെന്ന് കെറി റബാത്തില്‍ വ്യക്തമാക്കി. ഇരു കക്ഷികളും വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത സാഹചര്യത്തില്‍ അമേരിക്കയുടെ പരിശ്രമങ്ങള്‍ക്കു പരിമിതിയുണെ്ടന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് അമേരിക്കയുടെ മധ്യസ്ഥയില്‍ പലസ്തീനും ഇസ്രയേലും ചര്‍ച്ച ആരംഭിക്കുന്നത്. ചര്‍ച്ച തുടരണമെന്ന് ഇരു കൂട്ടരും ആഗ്രഹിക്കുമ്പോഴും അത് അനന്തമായി നീളുകയാണ്. ആരംഭത്തിലെ നിലപാടുകളില്‍നിന്ന് ഇരു കൂട്ടരും ഏറെ പിന്നോട്ടു പോയതായും കെറി കുറ്റപ്പെടുത്തി.