എക്‌സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു

single-img
5 April 2014

exitലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ഏഴ് മുതല്‍ മെയ് 12 വരെ എല്ലാ തരത്തിലുമുള്ള എക്‌സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍പ്രദേശ് നിയമസഭകളിലേയ്ക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും മറ്റ് നിയമസഭകളിലേയ്ക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും എക്‌സിറ്റ് പോള്‍ നിരോധിച്ചിട്ടുണ്ട്.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ ഏഴിന് കാലത്ത് ഏഴ് മണി മുതല്‍ ഒന്‍പതാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12ന് വൈകീട്ട് 6.30വരെയാണ് നിരോധനം. വോട്ടെടുപ്പ് നടക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ സര്‍വെകള്‍ നടത്തുന്നതും കമ്മീഷന്‍ ഉത്തരവ് വഴി നിരോധിച്ചിട്ടുണ്ട്.