തെളിവെടുപ്പിനായി വഖാസ് അഹമ്മദിനെ കേരളത്തിലെത്തിക്കും

single-img
4 April 2014

Waqasഅറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ വഖാസ് അഹമ്മദിനെ ശനിയാഴ്ച ഡല്‍ഹി പോലീസ് തെളിവെടുപ്പിനായി കേരളത്തിലെത്തിക്കും. രാവിലെ പത്തിന് നെടുംമ്പാശേരിയിലെത്തുന്ന സംഘം ഉച്ചയോടെ മൂന്നാറിലെത്തി തെളിവെടുപ്പ് നടത്തും. വഖാസ് താമസിച്ച കോട്ടേജുകളിലും മറ്റിടങ്ങളിലും ഇയാളെ എത്തിച്ച് തെളിവെടുക്കും. വൈകുന്നേരത്തോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി സംഘം ഡല്‍ഹിക്ക് തിരിക്കും. ചാര്‍ട്ടേഡ് വിമാനത്തിലാവും വഖാസിനെ കേരളത്തിലെത്തിക്കുക.

പ്രധാനമായും വഖാസിന് കേരളത്തില്‍ നിന്ന് എന്തെല്ലാം സഹായങ്ങളാണ് ലഭിച്ചതെന്നാണ്് പോലീസ് പരിശോധിക്കുന്നത്. ആരെല്ലാം സഹായിച്ചുവെന്നും സിം കാര്‍ഡ് എടുത്തു നല്‍കിയവരെ കുറിച്ചുളള വിവരവും ശേഖരിക്കും. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് ഈ കേസ് അന്വേഷിക്കുന്നത്.