ട്വന്റി 20 ലോകകപ്പ്; മഴകളിച്ചു, ശ്രീലങ്ക ഫൈനലില്‍

single-img
4 April 2014

Srilankaവെസ്റ്റിന്റീസുമായി മഴ കളിച്ചപ്പോള്‍ ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ ശ്രീലങ്കയ്ക്ക് ജയം. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ശ്രീലങ്ക വിന്‍ഡീസിനെ 27 റണ്‍സിനു പരാജയപ്പെടുത്തിയാണ് ശ്രീലങ്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 13.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തു നില്‍ക്കെയാണു മഴയെത്തിയത്.

കനത്ത മഴയെത്തുടര്‍ന്ന് മത്സരം പുനരാരംഭിക്കാനായില്ല. ഈ ഘട്ടത്തില്‍ വിജയിക്കാന്‍ വിന്‍ഡീസിന് 108 റണ്‍സ് വേണമായിരുന്നു. ഇന്നു നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരവിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്ക നേരിടും.