പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : ശിക്ഷയില്‍ ഇളവ്‌ ആശവ്യപ്പെട്ട്‌ സന്തോഷ്‌ മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

single-img
4 April 2014

santhoshപ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നേരിടുന്ന ശിക്ഷയില്‍ ഇളവ്‌ ആശവ്യപ്പെട്ട്‌ സന്തോഷ്‌ മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ച ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് മാധവന്‍ സമര്‍പ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

ബലാത്സംഗ കേസില്‍ പരമാവധി ശിക്ഷയാണ്‌ നല്‍കുന്നതെന്നും അതുകൊണ്ട്‌ തന്നെ ഹര്‍ജി പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്‌തമാക്കി.പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന്‌ കാണിച്ചാണ്‌ സന്തോഷ്‌ മാധവന്‍ സുപ്രീംകോടതിയെ സമീപിച്ചത്‌.

എന്നാല്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി പരിഗണിക്കുന്നില്ലെന്ന്‌ കോടതി വ്യക്‌തമാക്കി. കേസില്‍ എട്ട്‌ വര്‍ഷം തടവിനും 2.1 ലക്ഷം പിഴയ്‌ക്കുമാണ്‌ സന്തോഷ്‌ മാധവനെ ശിക്ഷിച്ചത്‌. അതേസമയം മറ്റ്‌ ആറ്‌ കേസുകളില്‍ വെറുതെ വിട്ടിരുന്നു.