കോടതികള്‍ക്ക് രാജ്യത്ത് രാഷ്ട്രിയ പാര്‍ട്ടികളെ നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീംകോടതി

single-img
4 April 2014

courtതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാഷ്ട്രിയ പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഹര്‍ജിയില്‍ രാഷ്ട്രിയ പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കോടതിക്കാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രശ്‌നം പൂര്‍ണമായും രാഷ്ട്രിയമാണെന്നും അതില്‍ ഇടപെടാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം സംബന്ധിച്ച തീരുമാനം രാഷ്ട്രിയ പാര്‍ട്ടികളുടേതു മാത്രമാണെന്നും അതവരുടെ ിഷ്ടത്തിനനുസരിച്ചാണെന്നുമാണ് കോടതിയുടെ നിലപാട്. പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം നിയമ വിരുദ്ധമാണെന്നായിരുന്നു ഹര്‍ജി നല്‍കിയവരുടെ വാദം.