രാഹുലിനെ പുകഴ്ത്തിയതിന് വരുണ്‍ ഗാന്ധിക്കു മേനക ഗാന്ധിയുടെ താക്കീത്

single-img
3 April 2014

Nehruബിജെപിയുടെ യുവനേതാവും രാഹുലിന്റെ പിതൃ സഹോദരന്റെ മകനുമായ വരുണ്‍ഗാന്ധിയെ അമ്മയും ബിജെപി നേതാവുമായ മനേകഗാന്ധി താക്കീതു ചെയ്തു. അമേത്തിയില്‍ രാഹുല്‍ഗാന്ധി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്ന വരുണിന്റെ പ്രസ്താവനയാണ് മേനകയെ ചൊടിപ്പിച്ചത്. ഒരോ വാക്കും പറയുമ്പോള്‍ ശ്രദ്ധിക്കണം. വസ്തുതകള്‍ മനസ്സിലാക്കാതെ കഴിഞ്ഞദിവസം വരുണ്‍ പറഞ്ഞത് തെറ്റായി പോയന്നും മനേകഗാന്ധി പറഞ്ഞു.