ഒഡീഷയിലെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസില്‍ പ്രതിയായി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി

single-img
3 April 2014

1030_naredraഒഡീഷയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായി കാന്തമാലില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി നരേന്ദ്ര മൊഹന്ദി. 28 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇദ്ദേഹം. മൂന്ന് കൊലക്കുറ്റമടക്കമുള്ള കേസുകളിലുള്‍പ്പെടെ നടപടികള്‍ പുരോഗമിക്കുകയാണ്.

മൊഹന്ദിയുടെ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന സത്യാവാങ്മൂലത്തിലാണ് കേസുകളുടെ വിവരം നല്‍കിയിരിക്കുന്നത്. 98 മത്സരാര്‍ഥികളില്‍ 18 പേര്‍ മാത്രമാണ് കേസുകളില്‍ പ്രതിയായിരിക്കുന്നത്. അതില്‍ ഒന്നാം സ്ഥാനത്താണ് ആം ആദ്മി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മൊഹന്ദി.