കടല്‍ക്കൊല കേസിലെ നാവികര്‍ക്ക് ഉദ്യോഗസ്ഥ പരിരക്ഷ വേണമെന്ന ആവശ്യവുമായി ഇറ്റലി

single-img
3 April 2014

Italianകടല്‍ക്കൊല കേസില്‍ ഇന്ത്യയില്‍ ജാമ്യത്തില്‍ കഴിയുന്ന നാവികര്‍ക്ക് ഉദ്യോഗസ്ഥ പരിരക്ഷ നല്‍കണമെന്ന ആവശ്യവുമായി ഇന്ത്യക്കു മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഇറ്റലിയുടെ നീക്കം തുടങ്ങി. കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ നാവികരെ കുറ്റവിമുക്തരാക്കാനുള്ള ഇറ്റലിയുടെ നീക്കങ്ങള്‍ ഒരോന്നായി പരാജയപ്പെട്ടതോടെയാണ് പുതിയ ആവശ്യവുമായി ഇറ്റലി എത്തിയിരിക്കുന്നത്. നേരത്തെ ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിനു ഇറ്റലി ഐക്യരാഷ്ട്രസഭയെ സമീപിച്ചിരുന്നു.